Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകന്റെ വിവാഹപ്പിറ്റേന്ന് പിതാവ് നിര്യാതനായി

പാനൂർ- മകന്റെ കല്യാണ പിറ്റേന്ന് പാനൂരിലെ വ്യവസായ പ്രമുഖൻ നിര്യാതനായി.  ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ദീർഘകാലത്തെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും മുഖ്യ രക്ഷാധികാരിയുമായിരുന്ന പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി (69) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മകൻ ഫാറൂഖ് മഹ്മൂദിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. 
മുംബെയിലെയും കേരളത്തിലെയും മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു മഹമൂദ് ഹാജി.മുംബൈ കൊർദോബ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, മുംബൈ മുസ്‌ലിം വെൽഫയർ ലീഗ് ജനറൽ സെക്രട്ടറി, പാനൂർ ഇഖ്‌റഅ കോളജ് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുബൈദ (പേരിയ, വയനാട്) മക്കൾ: മഷ്ഹൂദ്, ലബനാസ്, ഫാറൂഖ് (മൂവരും മുംബൈ) പർവേശ് മുഹമ്മദ് (ദുബായ്) സമീറ, സാബിറ, റമീസ, മുംതാസ്,ഹാജറ. മരുമക്കൾ: നിസാർ അഹമ്മദ് (വയനാട്) ഡോ. ശിദു ഗുരിക്കൾ (മഞ്ചേരി) ഫൈസൽ (ചട്ടഞ്ചാൽ) ഷഹീം (മുക്കം), റാഷിദ് (പുല്ലൂക്കര) റഷീദ (പൊയ്‌ലൂർ), സുനൈദ (വില്യാപ്പള്ളി) റാഹിമ (കാർത്തികപള്ളി). സഹോദരങ്ങൾ: മാണിക്കോത്ത് ഹംസ, അബ്ദുല്ല, ഹമീദ്, റഫീഖ്, സഫിയ, റംല ,സുബൈദ.

Latest News