ജിദ്ദ - വിദേശങ്ങളിൽ നിന്ന് എത്തിയ ഹജ് തീർഥാടകരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ദുൽഖഅ്ദ ഒന്നു മുതൽ 25 ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ വിദേശങ്ങളിൽ നിന്ന് 10,84,762 തീർഥാടകരാണ് എത്തിയത്. ഇക്കൂട്ടത്തിൽ 10,20,562 പേർ വിമാന മാർഗവും 53,842 പേർ കര മാർഗവും 10,358 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ എത്തിയ തീർഥാടകരേക്കാൾ 1,06,603 (11 ശതമാനം) ഹാജിമാർ അധികം ഈ കൊല്ലം ഇതുവരെ എത്തിയിട്ടുണ്ട്.