എടവണ്ണ- കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ എട്ടാം സംസ്ഥാന സംഗമം ഉജ്വലമായി. തീവ്രവാദത്തിന് മതഗ്രന്ഥങ്ങളിൽനിന്ന് തെളിവ് തേടുന്നത് കുറ്റകരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടെയും സന്ദേശം ആർദ്രതയും കാരുണ്യവുമാണ്. മതത്തിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാൻ തയാറായാൽ തെറ്റിദ്ധാരണ ഒഴിവാക്കാനാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട അക്രമം അംഗീകരിക്കാനാകില്ല. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽവഹാബ് എം.പി അവാർഡ് ദാനം നിർവഹിച്ചു. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, യു.എ.ഇ ഇസ്‌ലാഹി സെൻരർ പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, കെ.എൻ.എം സെക്രട്ടറിമാരായ ഡോ. എ.ഐ അബ്ദുൽ മജീദ് സലാഹി, മുഹമ്മദ് സലീം സുല്ലമി, വെളിച്ചം കൺവീനൽ കെ.എം.എ അസീസ്, ഹാരിസ് മാസ്റ്റർ കാവനൂർ പ്രസംഗിച്ചു.
കേരളത്തിന് പുറമെ ബാംഗ്ലൂർ, ലക്ഷദ്വീപ്, വിദേശ രാജ്യങ്ങളായ ഒമാൻ, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹറൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും വെളിച്ചം പഠന പദ്ധതിയിൽ പങ്കാളികളായി. പഠനത്തിലും പരീക്ഷയിലും പങ്കാളികളായി.
വെളിച്ചം പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടിയവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്ക് ഇരുപത്തിഅയ്യായിരം, പതിനയ്യായിരം, പതിനായിരം എന്നിങ്ങനെയും ബാലവെളിച്ചം പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടിയവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേർക്ക് പതിനായിരം, അയ്യായിരം, രണ്ടായിരത്തി അഞ്ഞൂറ് എന്നിങ്ങനെയും അവാർഡും നൽകി.
പഠന സംഗമം കെ.എൻ.എം സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം ചെതു. പി.സി മൻസൂർ അധ്യക്ഷത വഹിച്ചു. മുസ്തഫ തൻവീർ, ശഫീഖ് അസ്ലം, എം.എം അക്ബർ ജാഫർ പോത്ത്കല്ല്, എൻ.സി ഫൈസൽ പ്രസംഗിച്ചു.
അക്കാദമിക സെഷൻ കെ.എൻ.എം സെക്രട്ടറി ഡോ. പി.പി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. ശബീർ കൊടിയത്തൂർ, അബ്ദുസ്സലാം പാലപറ്റ, അബ്ദുൽഹക്കീം പറളി, നൗഫൽ അൻസാരി പ്രസംഗിച്ചു. പാനൽ ഡിസ്‌കഷനിൽ എം.അബ്ദുറഹ്മാൻ സലഫി, മമ്മൂട്ടി മുസ്‌ല്യാർ, ശുക്കൂർ സ്വലാഹി, സിറാജ് ചേലേമ്പ്ര, ഡോ. അഫസൽ വയനാട് പ്രസംഗിച്ചു. വനിതാസമ്മേളനം എം.ജി.എം പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ശമീമ ഇസ്‌ലാഹിയ, ബി.വി ഉഷാനായർ, എ. ജമീല ടീച്ചർ, മൈമൂനടീച്ചർ എടക്കര, സക്കീന നജാത്തിയ, നബീല കുനിയിൽ, ആമിന അൻവാരിയ്യ, എൻ.വി സുആദ ടീച്ചർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ജംഷീർ ഫാറൂഖി, പി.കെ ബഷീർ എം.എൽ.എ, നൂർമുഹമ്മദ് നൂർഷ, മുനീർ സലഫി മങ്കട, വി.പി അഹമ്മദ് കുട്ടി മദനി, നബീൽ മഞ്ചേരി, ഹംസ സുല്ലമി കാരക്കുന്ന്, എം.എസ്.എം പ്രസിഡന്റ് അബദുൽ ജലീൽ മാമാങ്കര, സുബൈർ തെക്കുംമുറി റഹ്മത്തുല്ല സ്വലാഹി പ്രസംഗിച്ചു.