റിയാദ്- നജ്‌റാനിലെ ജനവാസകേന്ദ്രം ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ജീവഹാനിയോ നാശനഷ്ടങ്ങളോ നേരിടുന്നതിന് മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ഇറാന്‍ പിന്തുണയോടെ യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് ഹൂത്തികള്‍ സാധാരണക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് കേണല്‍ തുര്‍ക്കി അല്‍മാലിക്കി കുറ്റപ്പെടുത്തി. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതാണ് ഈ ആക്രമണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.