കോഴിക്കോട്- പ്രമുഖ എഴുത്തുകാരൻ പി.എൻ ദാസ് അന്തരിച്ചു. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്ക്‌കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന ദാസ് ജയിലിൽനിന്നും ഇറങ്ങിയ ശേഷം വൈദ്യശാസ്ത്രം എന്ന പേരിൽ ഒരു മാസിക കോഴിക്കോടുനിന്നുമാരംഭിച്ചു. 'ദീപാങ്കുരൻ' എന്ന പേരിലാണ് എഡിറ്റോറിയലുകൾ എഴുതിയിരുന്നത്. 23 വർഷം എഴുതിയ ലേഖനങ്ങൾ സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌ക്കാരവും എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌ക്കാരവും, ധ്യാനപാഠങ്ങൾ, കരുണയിലേക്കുള്ള തീർത്ഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ഒരു തുള്ളിവെളിച്ചം, വേരുകളും ചിറകുകളും, കരുണയിലേക്കുള്ള തീർത്ഥാടനം, ജീവിതഗാനം എന്നിവയാണ് കൃതികൾ.