ദമാം- നാളെ നാട്ടില്‍ പോകാനിരുന്ന മലയാളി കുടുംബത്തിന്റെ അഞ്ച് പാസ്‌പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് മുഹ് സിന്റെ കുടുംബം വിസിറ്റ് വിസയില്‍ വന്നതായിരുന്നു. പര്‍ച്ചേസിംഗ് നടത്തി മടങ്ങവെ ദുമാം പുതിയ ലുലുവിനു സമീപത്തെ റോഡില്‍ പതിയിരുന്ന മൂന്ന് ആഫ്രിക്കക്കാരാണ് ബാഗ് തട്ടിപ്പറിച്ചതെന്ന് മുഹ്്‌സിന്‍ പറഞ്ഞു. മസ്‌റൂറിയ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സമീപത്തെ മറ്റൊരു ഗല്ലിയില്‍ നിര്‍ത്തിയിട്ട കാറിലാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. ഈ പ്രദേശത്ത് കവര്‍ച്ച സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
മോഷ്ടാക്കള്‍ ഉപേക്ഷിച്ച പാസ്‌പോര്‍ട്ട് കണ്ടു കിട്ടുകയാണെങ്കില്‍ 0553096529 എന്ന നമ്പറില്‍ ബന്ധപ്പെടണം.