റിയാദ്- പെരിന്തൽമണ്ണ തൂത എടായിക്കൽ തൈക്കോട്ടിൽ വാഴേങ്കട പരേതരായ കുഞ്ഞുമുഹമ്മദിന്റെയും മറിയയുടെയും മകൻ അബ്ദുൽ ലത്തീഫ് (50)റിയാദിൽ നിര്യാതനായി. അൽ ഖലീജിൽ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: റജീന (വട്ടപ്പറമ്പ്). മക്കൾ: മുഹമ്മദ് നജീബ്, അബ്ദുൽ നഈം, നാജിയ. സഹോദരങ്ങൾ: അബ്ദുൽ അസീസ് (റിയാദ്), മുഹമ്മദ് റഫീഖ്, നസീമ, സമീറമകൻ നാലു ദിവസം മുമ്പാണ് ദുബായിലേക്ക് പോയത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്കായി കെ.എം.സി.സിയുടെ മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കൺവീനർ റഫീഖ് മഞ്ചേരി, ട്രഷറർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്.