Sorry, you need to enable JavaScript to visit this website.

ചെറുനഗരങ്ങളിൽ തിയേറ്ററുകൾ തുറക്കുന്നതിന് പ്രോത്സാഹനം

റിയാദ് - ചെറുകിട, ഇടത്തരം നഗരങ്ങളിൽ സിനിമാ തിയേറ്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുമെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വ്യക്തമാക്കി. ഇത്തരം നഗരങ്ങളിൽ തിയേറ്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നവർ എളുപ്പത്തിൽ ലൈസൻസ് ലഭിക്കുന്നതിനും മറ്റു സഹായങ്ങൾക്കും ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയുമായി ആശയവിനിമയം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ചെറുകിട, ഇടത്തരം നഗരങ്ങളിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെ അന്വേഷണങ്ങൾക്ക് മറുപടികൾ നൽകുന്നതിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ഇ-മെയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 
ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപന നടത്തിയതിൽ സൗദിയിലെ തിയേറ്ററുകൾ മൂന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. സൗദിയിലെ മൂന്നു പ്രധാന നഗരങ്ങളിൽ ഇതുവരെ ഏഴു തിയേറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തിനു മുമ്പായി ഏഴു നഗരങ്ങളിൽ 27 തിയേറ്ററുകൾ കൂടി തുറക്കും.

Latest News