റിയാദ്- സഖ്യസേനയുടെ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന യെമനിലെ ഹൂത്തി മിലീഷ്യയുടെ വാദം പച്ചക്കള്ളമാണെന്ന് സഖ്യസേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. എല്ലാ ദിവസവും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിടുന്ന ഹൂത്തി മിലീഷ്യ സ്വന്തം മാധ്യമങ്ങളിലൂടെ വ്യാജ വിജയങ്ങള്‍ അവകാശപ്പെടുകയും കള്ളങ്ങള്‍ പടച്ചുവിടുകയുമാണ്.
നിയമനാസൃത ഭരണകൂടത്തിനെതിരെ പോരാടാന്‍ അണികള്‍ക്ക് ആത്മവീര്യം പകരാനാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് സഖ്യസേനയുടെ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന വാര്‍ത്ത. വന്‍തോതില്‍ നാശനഷ്ടം നേരിടുന്ന ഹൂത്തികളുടെ പതനം ആസന്നമായെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കയാണെന്നും സഖ്യസേനാ വൃത്തങ്ങള്‍ പറഞ്ഞു. പഴയ ചിത്രങ്ങളാണ് സഖ്യസേനയുടെ വിമാനം വെടിവെച്ചിട്ടെന്ന വാര്‍ത്തയോടൊപ്പം ഹൂത്തികള്‍ പ്രചരിപ്പിക്കുന്നത്.