അബുദാബി- ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകാര്‍ക്കെതിരെ ഇന്ത്യന്‍ എംബസിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. അബുദാബിയിലെ ഒരു സി.ബി.എസ്.ഇ സ്‌കൂളില്‍ ഒഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം.
സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ രീതിയുള്ള ഒരു വെബ്‌സൈറ്റ് രൂപകല്‍പന ചെയ്താണ് തട്ടിപ്പുകാര്‍ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ കൂടാതെ രേഖകള്‍ ശരിയാക്കുന്നതിനും വിസക്കും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരം തൊഴില്‍ പരസ്യങ്ങളൊന്നും തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഡ്യൂണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പോലീസുമായി സഹകരിച്ച് കുറ്റവാളികളെ പിടികൂടാന്‍ സ്‌കൂള്‍ ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.