അബുദാബി- മുസഫയില്‍നിന്ന് അബുദാബി എയര്‍പോര്‍ട്ട് വഴി ദുബായിലേക്കും തിരിച്ചും പുതിയ ബസ് സര്‍വീസ് (ഇ 102) ആരംഭിച്ചു. മുസഫ ഷാബിയ12ല്‍നിന്ന് ദുബായിലെ ഇബ്ന്‍ ബത്തൂത്ത മെട്രോ സ്‌റ്റേഷനിലേക്കാണ് ബസ് സര്‍വീസ്. 1.40 മണിക്കൂറാണ് യാത്രാ സമയം. അബുദാബി എയര്‍പോര്‍ട്ടില്‍ അഞ്ച് മിനിറ്റ് സ്റ്റോപ്. 25 ദിര്‍ഹമാണ് നിരക്ക്.
നേരത്തേ നഗരത്തിലെ ബസ് സ്റ്റേഷനില്‍നിന്നു മാത്രമേ ദുബായിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരുന്നുള്ളു. ഇതുമൂലം പലരും അനധികൃത ടാക്‌സികളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ സര്‍വീസ് ആരംഭിച്ചതോടെ ദുബായിലേക്കുള്ള സഞ്ചാരം എളുപ്പമാകും. നിലവില്‍ ഒരു മണിക്കൂര്‍ ഇടവിട്ടുള്ള സേവനം തിരക്കു കൂടുന്നതോടെ അര മണിക്കൂര്‍ ഇടവിട്ടാക്കുമെന്നും സൂചനയുണ്ട്.
മുസഫ ബസ് സ്‌റ്റേഷനില്‍നിന്ന് ശനി മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 6.30 മുതല്‍ അര്‍ധ രാത്രി 12.30 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് തുടങ്ങി രാത്രി 12.30 വരെയായിരിക്കും സേവനം.