മക്ക- ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ മക്കയിലും മദീനയിലുമുള്ള ആശുപത്രികളില്‍ ഇതുവരെ 53 വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും ആഞ്ചിയോപ്ലാസ്റ്റികളുമാണ് ഇവര്‍ക്ക് നടത്തിയത്. ദുല്‍ഖഅ്ദ ഒന്നു മുതല്‍ ഇരുപതു വരെയുള്ള കാലത്ത് മക്കയിലെയും മദീനയിലെയും ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും വഴി 59,766 തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കി. വൃക്കരോഗികളായ തീര്‍ഥാടകര്‍ക്ക് 304 ഡയാലിസിസുകള്‍ നടത്തി. പതിനേഴു ഹാജിമാര്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയകളും 101 പേര്‍ക്ക് മറ്റു ഓപ്പറേഷനുകളും നടത്തി. 496 ഹാജിമാരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. ഒരു വനിതാ തീര്‍ഥാടക കുഞ്ഞിന് ജ•ംനല്‍കി. മൂന്നു പേര്‍ക്ക് സൂര്യാഘാതം നേരിട്ടതായും നാലു പേര്‍ക്ക് ഉയര്‍ന്ന ചൂട് മൂലമുള്ള കടുത്ത ക്ഷീണത്തിന്റെ ഫലമായ ദേഹാസ്വാസ്ഥ്യങ്ങള്‍ നേരിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.