റിയാദ്- പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മർദിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ടു പേർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ ഫഹദ് ബിൻ സാമിർ ബിൻ മർസൂഖ് അൽകുഥൈരിക്കും യെമനി പൗരൻ മുഹമ്മദ് നുഅ്മാൻ ഫാസിഅ് അൽഉഖൈലിനും റിയാദിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. വ്യത്യസ്ത സമയങ്ങളിൽ കുട്ടികളെ പതിയിരുന്ന് നിരീക്ഷിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആക്രമിച്ച് പരിക്കേൽപിക്കുകയുമാണ് പ്രതികൾ ചെയ്തത്.