Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടൂരിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്; അന്യഗ്രഹത്തില്‍ പോകാന്‍ കല്‍പന

തിരുവനന്തപുരം- ജയ് ശ്രീറാം വിളി സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ചന്ദ്രനിലേക്ക് പോകാമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്.  ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ ബി.ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തുന്നു.
ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ പ്രതിഷേധിച്ച് അടൂര്‍ ഉള്‍പ്പെടെ സാമൂഹ്യസാംസ്‌കാരിക മേഖലയിലെ 49 പേര്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയ പശ്ചാത്തലത്തിലാണ് വിമര്‍ശം.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും, എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

https://www.malayalamnewsdaily.com/sites/default/files/2019/07/25/bgoplakirashan.jpg

ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും, വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലെങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ടു പടിക്കല്‍ ഉപവാസം കിടന്നേനെ.

സര്‍ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്. പക്ഷെ, രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിയപ്പോഴും താങ്കള്‍ പ്രതികരിച്ചില്ലല്ലൊ. മൗനവൃതത്തിലായിരുന്നോ.. ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒന്നും കിട്ടാത്തതിനോ അതൊ കിട്ടാനോ. പരമപുച്ഛത്തോടെ...

 

 

Latest News