മക്ക - വിശുദ്ധ ഹറമിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിലൊന്നായ കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ് ഹറംകാര്യ വകുപ്പ് തുറന്നു. ഹജ് തീർഥാടകരുടെ തിരക്ക് ആരംഭിച്ചത് കണക്കിലെടുത്താണ് നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവെച്ച് കിംഗ് അബ്ദുൽ അസീസ് കവാടം തുറന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഗെയ്റ്റ് വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുത്തത്. ഈ വർഷത്തെ ഹജ് സീസൺ അവസാനിച്ച ശേഷം കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റിൽ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.