മക്ക - വിദേശ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ കാർസ് സിണ്ടിക്കേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഏതാനും കമ്പനികൾ വിദേശങ്ങളിൽ നിന്ന് നൂറുകണക്കിന് പുതിയ ബസുകൾ ഇറക്കുമതി ചെയ്തു. ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ മോഡൽ ബസുകളാണ് കമ്പനികൾ വാങ്ങിയിരിക്കുന്നത്. ഹജ്, ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഇതിനനുസൃതമായാണ് തീർഥാടകർക്ക് മികച്ച യാത്രാ സൗകര്യം നൽകുന്നതിന് കമ്പനികൾ പുതിയ ബസുകൾ വാങ്ങിയിരിക്കുന്നത്.