തിരുവനന്തപുരം- അയല്‍പക്കത്തെ പട്ടിയുമായി അവിഹിത ബന്ധം ആരോപിച്ച് നായയെ ഉപേക്ഷിച്ചു. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) വളണ്ടയിര്‍ ഷമീനക്കാണ് ഉപേക്ഷിക്കപ്പെട്ട പോമറേനിയന്‍ നായയേയും അപൂര്‍വ കത്തും ലഭിച്ചത്. ചാക്കയിലെ വേള്‍ഡ് മാര്‍ക്കറ്റിനു സമീപമാണ് മൂന്ന് വയസ്സ് പ്രായമായ നായയെ കോളറില്‍ ഒരു കുറിപ്പ് സഹിതം ഉടമ ഉപേക്ഷിച്ചത്.
വളരെ നല്ലയിനം നായയാണെന്നും നല്ല പെരുമാറ്റമാണെന്നും അസുഖമില്ലെന്നും വലിയ തോതില്‍ ഭക്ഷണം വേണ്ടെന്നും അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കാറുണ്ടെന്നുമൊക്കെ പറഞ്ഞ ശേഷം ഏറ്റവും ഒടുവിലാണ് ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കിയത്- അയല്‍പക്കത്തെ നായയുമായുള്ള അവിഹിത ബന്ധം.
വാള്‍ മാര്‍ക്കറ്റ് ഗേറ്റിനു സമീപം നായയെ കണ്ടുവെന്ന് വിവരം ലഭിച്ചിതനെ തുടര്‍ന്നാണ് താന്‍ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഷമീന പറഞ്ഞു.
തുടച്ചുവൃത്തിയാക്കുന്നതിനിടെയാണ് കഴുത്തിലെ ചെറിയ ലോക്കറ്റും അതികത്ത് ഭദ്രമായി സൂക്ഷിച്ച കുറിപ്പും കണ്ടതെന്ന് അവര്‍ പറഞ്ഞു.
രോഗവും മുറിവുകളുമൊക്കെയുള്ള നായകളെയാണ് പൊതുവെ ഉപേക്ഷിക്കാറുള്ളതെങ്കിലും ആദ്യമായാണ് അവിഹത ബന്ധത്തിന്റെ പേരില്‍ ഒരു നായ ഉപേക്ഷിക്കപ്പെടുന്നതെന്ന് ഷമീന പറഞ്ഞു.