പനമരം-അഞ്ചാംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ ജ്യേഷ്ഠനും അനുജനും എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൂളിവയലിലെ ഷാൻ, നിസാം എന്നിവർക്കെതിരെയാണ് കേസ്. പ്രകടമായ മാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിദ്യാർത്ഥിയെ കൗൺസലിംഗിനു വിധേയമാക്കിയപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ അറിയിച്ചതിനെത്തുടർന്നാണ് കേസെടുത്തത്.