തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളജിൽ സഹപാഠിയെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്തതിൽ വിചിത്ര ന്യായീകരണവുമായി എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. ഉത്തരം എഴുതാത്ത കടലാസായതിനാൽ അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്ന് വിജയരാഘവൻ വ്യക്തമാക്കി. ഞാൻ പഠിച്ച മലയാളം അനുസരിച്ചത് അത് ഉത്തരക്കടലാസ് അല്ല. ഉത്തരവും മാർക്കും ഇല്ലാത്ത കടലാസാണത്. അതിനെ ഉത്തരക്കടലാന് എന്ന് വിളിക്കേണ്ടതില്ല. ഉത്തരം എഴുതാനുള്ള കടലാസ് എന്നാണ് വിളിക്കേണ്ടത്. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായാലാണ് പ്രശ്‌നമെന്നും എ.വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.