തൃശൂര്‍- ചാലക്കുടിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ പുഴയിലേക്ക് ചാടിയയാളെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷിച്ചു.
അന്നനാട് പടയാട്ടില്‍ വീട്ടില്‍ ജോണ്‍സനെ (49) യാണ് രക്ഷപ്പെടുത്തിയത്. ഇരുചക്രവാഹനം ചാലക്കുടി പാലത്തിന് സമീപം വച്ചാണ് ഇയാള്‍ ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സീമയെ സെന്റ് ജയിംസ് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ജോണ്‍സന്‍ വര്‍ഷങ്ങളായി വിദേശത്തായിരുന്നു. രണ്ട് മക്കളുണ്ട്. വധശ്രമത്തിന് കൊരട്ടി പോലീസ് ഇയാളുടെ പേരില്‍ കേസ്സെടുത്തു.