തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. ഉത്തരക്കടലാസില്‍ ഒരു കെട്ട് മറ്റൊരു എസ്എഫ്‌ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാന്‍ നല്‍കിയതാണെന്ന് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു.
ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളുമാണ്. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. അതായത് എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് വ്യക്തം.