ഹജറുല്‍ അസ്‌വദിലൊരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശനം വിശുദ്ധ ഹറമിലെത്തുന്ന ഓരോ വിശ്വാസിയുടേയും മോഹമാണ്. മനുഷ്യരുടെ സാംസ്‌കാരിക വളര്‍ച്ചക്കു വേണ്ടി ഭൂമുഖത്ത് ആദ്യമായി സ്ഥാപിച്ച മന്ദിരമായ കഅ്ബാ ശരീഫിന്റെ ചുമരില്‍ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ച ഒരു പ്രത്യേക ശിലയാണ് ഹജറുല്‍ അസ്‌വദ്.
കോടാനുകോടി വിശ്വസികളുടെ ചുംബനം ഏറ്റുവാങ്ങിയ ഹജറുല്‍ അസ്‌വദിന്റെ അപൂര്‍വമായൊരു കാഴ്ച കാണാം. ഹറം കാര്യാലയം നല്‍കിയതാണ് ഈ വിഡിയോ.