മക്ക- ലോകത്തിന്റെ മുക്കുമൂലകളില്‍നിന്നെത്തിയ ഹാജിമാര്‍ക്ക് കുറ്റമറ്റ സുരക്ഷയാണ് മക്കയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഹാജിമാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ സന്നാഹങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച ഹെലിക്കോപ്റ്ററുകളിലും നിരീക്ഷണം തുടങ്ങും.
ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ മക്കയിലും പരിസര പ്രദേശങ്ങളിലും പലവിധ തട്ടിപ്പുകള്‍ക്കിരകയാകാറാണ്ട്. പിടിച്ചുപറിയും തട്ടിപ്പും ശീലമാക്കിയവര്‍ക്ക് പ്രായമായവരാണെന്നോ ഭാഷ അറിയാത്ത തീര്‍ഥാടകരാണെന്നോ ഉള്ള ദയയൊന്നും ഉണ്ടാകാറില്ല.
ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ പോലീസ് സേന സജ്ജമാണ്. വിവിധ ഭാഷകളില്‍ തീര്‍ഥാടകരുടെ അടിയന്തര ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള ഏകീകൃത നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാജിമാര്‍ വിളിക്കേണ്ട നമ്പര്‍ 911 ആണ്. ഇംഗ്ലീഷും ഉര്‍ദുവമടക്കമുള്ള ഭാഷകളില്‍ ഹാജിമാരുടെ പരാതികള്‍ കേള്‍ക്കുകയും ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
തീര്‍ഥാടകരെ ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യം അറിയിക്കുകയും നമ്പര്‍ കൈമാറുകയും വേണം.
توحدت الجهود وتعددت اللغات من أجل خدمتكم..#عمليات_911 #المركز_الوطني_للعمليات_الأمنية #وزارة_الداخلية #السعودية pic.twitter.com/xwafuGMOQK
— 911 (@MOI__911) May 26, 2019