Sorry, you need to enable JavaScript to visit this website.

പോലീസിന്റെ അടി കിട്ടിയ എം.എൽ.എ താനല്ലെന്ന് എൽദോ കുന്നപ്പള്ളി എം.എൽ.എ

കൊച്ചി- സി.പി.ഐ മാർച്ചിനിടെ പോലീസ് നടപടിയിൽ അടിയേറ്റ് പരിക്കേറ്റ എം.എൽ.എ താനല്ലെന്നും സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമാണെന്നും എൽദോ കുന്നപ്പള്ളി എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എൽദോ കുന്നപ്പള്ളി പോലീസിനെയും ഭരണകക്ഷിയെയും ട്രോളി രംഗത്തെത്തിയത്. എൽദോ കുന്നപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്. 
വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.
 

Latest News