കൊച്ചി- വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കൾക്ക് പോലീസിൽനിന്ന് പൊതിരെ തല്ല് കിട്ടി.
വൈപ്പിൻ കോളേജ് സംഘർഷത്തിൽ സി.ഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ മാർച്ച് സംഘടിപ്പിച്ചത്. ജലപീരങ്കി അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് മാർച്ചിനെ പോലീസ് നേരിട്ടത്.