പാലക്കാട്- 21 കിലോ കഞ്ചാവുമായി 17കാരൻ പാലക്കാട് അറസ്റ്റിൽ. തൃശൂർ സ്വദേശിയായ പ്രതിയെ ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗമാണ് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്‌തത്. സേലത്ത് നിന്നും വാങ്ങിയ കഞ്ചാവ് തൃശൂരിലേക്ക് കൊണ്ടും പോകും വഴിയായിരുന്നു അറസ്റ്റ്. രണ്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ട്രെയിൻ ഇറങ്ങി തൃശൂരിലേക്ക് ബസ് കയറാൻ പോകുന്നതിനിടെ സംശയം തോന്നിയ ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എട്ടാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനു മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട് .തൃശൂരിലെ 5 വാഹന മോഷണക്കേസിൽ പ്രതി കൂടിയാണ് ഈ പതിനേഴുകാരൻ. ആർ പി എഫ് സി ഐ ബിനോയ് ആന്റണി, എ എസ് ഐ കെ. സജു, എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ. രമേഷ്, ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ,കോൺസ്റ്റബിൾമാരായ വി. സവിൻ, അബ്ദുൾ സത്താർ, പി.ബി. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.