റിയാദ്- കാൽനടയായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കയ്യിൽനിന്ന് ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഡ്രൈവർ അറസ്റ്റിൽ. 30 കാരനായ സ്വദേശി യുവാവ് ആണ് പിടിയിലായതെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു.
ബലപ്രയോഗത്തിനിടെ യുവതി നിലത്തുവീഴുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്ക് ശരീരത്തിന്റെ പലയിടത്തും മുറിവുകളുണ്ട്. പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.