Sorry, you need to enable JavaScript to visit this website.

പതിനേഴ് ചാരൻമാരെ പിടികൂടി, ചിലർക്ക് വധശിക്ഷ നൽകിയെന്ന് ഇറാൻ

ദുബായ്- ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് അമേരിക്കൻ ചാര ഏജൻസിയുടെ(സി.ഐ.എ) 17 പേരെ പിടികൂടിയെന്നും ഇവരിൽ ചിലർക്ക് വധശിക്ഷ നൽകിയെന്നും ഇറാൻ. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിന്റെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയതിനാണ് സി.ഐ.എ ചാരൻമാരെ പിടികൂടിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യകമ്പനികളിൽ ജോലി ചെയ്ത് ഇറാന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. ഇറാന്റെ സാമ്പത്തിക, ആണവ, സൈനിക, സൈബർ വിവരങ്ങളാണ് ഇവർ ചോർത്തിയതെന്നും ഇറാൻ വാദിക്കുന്നു. സി.ഐ.എയുടെ ചാരശൃംഖലയെ ഇറാൻ തകർത്തുവെന്നാണ് മാധ്യമങ്ങളുടെ അവകാശവാദം.
 

Latest News