മുംബൈ- ബിഹാര്‍ യുവതി നല്‍കിയ പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുതിയുടെ പരാതിയില്‍ മുംബൈ ഓഷിവാര പോലീസെടുത്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ ഇന്ന് എടുക്കുമെന്നാണഅ സൂചന.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതുനടന്നില്ല. ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.