മക്ക- സൗദിയിലെ ഇന്നത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത് മക്കയിലാണെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മക്കയിൽ 49 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് അനുഭവപ്പെട്ടത്. യാമ്പുവിലും അൽഹസയിലും 45 ഡിഗ്രി സെൽഷ്യസും അൽഖർജിൽ 44 ഡിഗ്രി സെൽഷ്യസുമാണ് ചൂട് അനുഭവപ്പെട്ടത്.