അബുദാബി- പഴയതോ, കാലാവധി കഴിഞ്ഞതോ ആയ ടയറുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. 500 ദിര്‍ഹം വഴെ പിഴയും നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കാവുന്ന ഗതാഗത നിയമലംഘനമാണിതെന്ന് പോലീസ് ഓര്‍മിപ്പിച്ചു.
ഒരാഴ്ചത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. മോശമായ ടയറുകള്‍ ഉപയോഗിക്കുന്നതിലൂടെ അപകടങ്ങള്‍ പതിവാവുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നത് സാധാരണയായതോടെയാണ് പോലീസ് പുതിയ നിയമം കൊണ്ടുവന്നത്. ടയറുകള്‍ പൊട്ടിയാണ് മിക്കപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്.
ഈ വര്‍ഷം ജൂണ്‍ വരെ 5376 വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ പിഴ വിധിച്ചതായും പോലീസ് അറിയിച്ചു. കൃത്യമായ ഇടവേളകളില്‍ ടയറുകള്‍ പരിശോധിക്കാനും കേടുപാടുകള്‍ മാറ്റാനും പഴയവ ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടു.