അല്‍ഐന്‍- അല്‍ഐനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. റോഡുകളില്‍ മഴവെള്ളം നിറഞ്ഞു. മിക്കയിടത്തും കുറേ നേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. കനത്ത ചൂട് അനുഭവപ്പെട്ടിരുന്ന അല്‍ ഐനില്‍ മഴയോടെ അന്തരീക്ഷം തണുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മഴ പെയ്തത്. ചിലയിടങ്ങളില്‍ നേരിയ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. ശനിയാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത ചൂടില്‍ ലഭിച്ച മഴ ആളുകള്‍ നന്നായി ആസ്വദിച്ചു. പലരും വീടിന് പുറത്തിറങ്ങിനിന്ന് മഴ നനഞ്ഞു. മഴക്ക് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പൊടിക്കാറ്റടിക്കാനും ഇടയുള്ളതിനാല്‍ ദൂരക്കാഴ്ച കുറഞ്ഞേക്കും. വൈകിട്ടാണ് മഴക്ക് ശമനമുണ്ടായത്.