കോട്ടയം - വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ചതായി ആരോപണം. എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന റെഫോര്‍ഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ണൂര്‍ സ്വദേശി വിവേക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ അഞ്ചാനീ ഇടയരിക്കപുഴ മ്ലാവീണാപാറക്കല്‍ രാജേഷ് എന്ന മനോജ് അയാളുടെ ഭാര്യ ജിജി, പുളിച്ചിമാക്കല്‍ വീട്ടില്‍ സജീവ്, ഭാര്യ സുനില എന്നിവര്‍ ചേര്‍ന്നാണ്് റേഫോര്‍ഡ് എന്ന ഏജന്‍സി നടത്തിയിരുന്നത്. കാനഡയിലേക്ക് പോകാനുള്ള വിസയ്ക്കായി പണവും രേഖകളും ഏജന്‍സിക്ക് നല്‍കി എന്നാല്‍ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പലയിടത്തും പല പേരുകളില്‍ ഈ സംഘം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി വിവരം ലഭിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടവിവരം അറിയുന്നത്. വിവേകിനൊപ്പം തട്ടിപ്പിനിരകളായ ശ്രീജിത്ത്, സൂര്യകിരണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.