കൊണ്ടോട്ടി- ഈ വര്‍ഷത്തെ ഹജ് ക്യാമ്പ് സമാപന സംഗമം ഇന്ന് വൈകുന്നേരം 4.30 ന് കരിപ്പൂര്‍ ഹജ് ഹൗസില്‍ ഹജ് വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, കാരാട്ട് റസാഖ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മുഹമ്മദ് മുഹ്സിന്‍, ജില്ലാ കലക്ടറും സംസ്ഥാന ഹജ് കമ്മിറ്റി ചീഫ് എക്സി. ഓഫീസറുമായ ജാഫര്‍ മാലിക്, കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന നബി ശൈഖ്, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, കേന്ദ്ര ഹജ് കമ്മിറ്റി അംഗം പി.കെ അഹ്മദ്, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ഡോ.എന്‍.എം മുജീബ് റഹ്മാന്‍, പൊ•ള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംബന്ധിക്കും.
കരിപ്പൂരില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന ഹജ് സംഘങ്ങള്‍ നാളെ നാലു വിമാനങ്ങളിലായി പുറപ്പെടും. ഇവര്‍ ഇന്ന് കരിപ്പൂര്‍ ഹജ് ക്യാമ്പിലെത്തും. 1200 തീര്‍ഥാടകരാണ് നാളെ യാത്ര തിരക്കുന്നത്. കഴിഞ്ഞ ആറിന് ആരംഭിച്ച കരിപ്പൂര്‍ ഹജ് ക്യാമ്പില്‍ നിന്ന് ഏഴാം തീയതി മുതലാണ് ഹജ് സര്‍വീസുകള്‍ ആരംഭിച്ചത്. 37 സര്‍വീസുകളാാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തത്. ഇന്നലെ 300 തീര്‍ഥാടകരാണ് യാത്രയായത്. ഇന്ന് രണ്ടു വിമാനങ്ങളിലായി 600 തീര്‍ത്ഥാടകരും യാത്രയാവും.