ജിദ്ദ - ഹജ് തീർഥാടകർക്കിടയിൽ സൗജന്യ സിം കാർഡ് വിതരണത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ തുടക്കമിട്ടു. മക്ക ഗവർണറേറ്റിനു കീഴിലെ സിഖായ, രിഫാദ കമ്മിറ്റിയാണ് സൗജന്യ സിം കാർഡ് വിതരണം നടത്തുന്നത്.
പത്തു ലക്ഷം സിം കാർഡുകൾ തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിനാണ് പദ്ധതി. സൗജന്യ കോൾ ടൈമും ഡാറ്റയും അടങ്ങിയ സിം കാർഡ് വിതരണം നടത്തുന്ന ഫീൽഡ് സംഘങ്ങൾ ഇരുപത്തിനാലു മണിക്കൂറും ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്നുണ്ട്.