ഖത്തര്‍ സര്‍ക്കാര്‍ ഭീകരര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിനെതിരെ ആഗോള കാമ്പയിന്‍ ആരംഭിച്ചു. വിവിധ രാജ്യക്കാരാണ് വിയന്നയില്‍ പ്രചാരണത്തിനു തുടക്കം കുറിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിവിധ രാജ്യക്കാര്‍ ആവശ്യപ്പെടുന്നു.
വിയന്നയിലെ ഖത്തര്‍ എംബിസിക്കു മുന്നിലാണ് ഭീകരതക്കുള്ള ഖത്തര്‍ ഫണ്ടിംഗിനെതിരെ പ്രചാരണം ആരംഭിച്ചതെന്ന് സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ,ഖത്തര്‍ റിയാലിലുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചതായി നിരവധി ബ്രിട്ടീഷ് ബാങ്കുകള്‍ അറിയിച്ചു.