റിയാദ് - സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക മേഖലയില്‍ ഉത്തേജനമുണ്ടാക്കുന്നതിനും തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തനാനുമതി നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയല്ലാത്ത മേഖലകളിലും അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് പ്രത്യേകം ലൈസന്‍സ് അനുവദിക്കുന്നത്.