റിയാദ് - അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തില്‍ ഹൂത്തി മിലീഷ്യകളുടെ ഡ്രോണ്‍ ആക്രമണം. തിങ്കളാഴ്ച വൈകിട്ടാണ് ഖമീസ് മുശൈത്തിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഹൂത്തികള്‍ രണ്ടു പൈലറ്റില്ലാ വിമാനങ്ങള്‍ അയച്ചത്.
രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു. യെമനിലെ സന്‍ആയില്‍ നിന്ന് അയച്ച ഡ്രാണുകളുടെ ഭാഗങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ ചിതറിത്തെറിച്ച് ഒരു കെട്ടിടത്തിനും ഏതാനും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.