തിരുവനന്തപുരം- ശബരിമലയിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന കുറ്റപ്പെടുത്തലുമായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി. ശബരിമലയിൽ പോലീസ് ആർ.എസ്.എസിന് വിവരങ്ങൾ ചോർത്തി നൽകിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. മനീതി സംഘം വന്നപ്പോൾ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽനിന്ന് ഒഴിഞ്ഞുമാറി. ശബരിമലയിൽ പല ഉദ്യോഗസ്ഥരും സ്വന്തം താൽപര്യപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.