മൂലമറ്റം-ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പോസ്റ്റിട്ട യുവനേതാവിന് തടവും പിഴയും ശിക്ഷ. ഐഎന്‍ടിയുസി യുവനേതാവും മൂലമറ്റം സ്വദേശിയുമായ ബിപിന്‍ ഈട്ടിക്കാനെയാണ് കോടതി ശിക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്താണ് ബിപിന്‍ വിവാദ പോസ്റ്റിട്ടത്. ഒരുദിവസത്തെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.