തളിപ്പറമ്പ്- ഒ.ടി.പി നമ്പര്‍ ചോര്‍ത്തി ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 60,000 രൂപ തട്ടിയെടുത്തു. പട്ടുവം മുറിയാത്തോട്ടെ ദമ്പതികള്‍ക്കാണ് പണം നഷ്ടമായത്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനെന്നു പറഞ്ഞ് വീട്ടമ്മയെ ഫോണില്‍ വിളിച്ചയാള്‍ക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയായിരുന്നു. വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൂന്ന് എ.ടി.എം കാര്‍ഡിന്റെ ഒ.ടി.പി നമ്പറടക്കം നല്‍കി. ഗ്രാമീണ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ എന്നിവിടങ്ങളിലെ അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയത്. നിമിഷങ്ങള്‍ക്കകം 60,000 രൂപ ഉത്തരേന്ത്യന്‍ നഗരത്തിലെ എ.ടി.എം കൗണ്ടറില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ബാങ്കില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.