മദീന- കേന്ദ്ര ഹജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹജ് തീര്‍ഥാടകന്‍ മദീനയില്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബിജുനൂര്‍ സ്വദേശി റഹ്മത്തലിയാണ് (58) മരണമടഞ്ഞത്. കഴിഞ്ഞ ഏഴാം തിയതിയാണ് റഹ്മത്തലി മദീനയിലെത്തിയത്്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഈ വര്‍ഷം ഹജ് സീസണ്‍ ആരംഭിച്ച ശേഷം മരിക്കുന്ന ആദ്യ ഇന്ത്യന്‍ തീര്‍ഥാടകനാണ് റഹ്മത്തലി. മയ്യിത്ത് ജന്നത്തുല്‍ ബഖീഅയില്‍ ഖബറടക്കി.