Sorry, you need to enable JavaScript to visit this website.

മദീനയില്‍ കടുത്ത ചൂട്; ഇന്ത്യന്‍ ഹാജിമാരുടെ ആരോഗ്യരക്ഷ ഉറപ്പാക്കി മെഡിക്കല്‍ വിഭാഗം

മദീനയില്‍ ഇന്ത്യന്‍ ഹജ് മിഷനു കീഴിലെ പ്രധാന ഡിസ്‌പെന്‍സറില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സുകള്‍.

മദീന- പ്രവാചക നഗരിയില്‍ കടുത്ത ചൂടിലേക്കാണ് ഹാജിമര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനത്തിനായി ഇന്ത്യന്‍ ഹജ് മിഷന്‍ മികച്ച സേവനങ്ങളാണ് നല്‍കുന്നത്. മദീനയില്‍ 45 ഡിഗ്രിയിലധികം ചൂടാണ് അനുഭവപ്പെടുന്നത്. കര്‍ണാടക സ്വദേശിയായ ഡോ. മുഹമ്മദ് സക്കീറിന്റെ നേതൃത്വത്തില്‍ 24 ഡോക്ടര്‍മാരും 23 പാരാമെഡിക്കല്‍ അംഗങ്ങളുമുള്ള സംഘമാണ്  തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനം നടത്തുന്നത്.  മെയിന്‍ ബ്രാഞ്ചടക്കം ഇന്ത്യന്‍ ഹാജിമാരുടെ താമസ കേന്ദ്രങ്ങളുടെ പരിസരങ്ങളിലായി നാല് ഡിസ്‌പെന്‍സറികള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇന്ത്യന്‍ ഹജ് മിഷന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുള്ള പ്രധാന സിസ്പന്‍സറിയില്‍ പത്ത് ബെഡുകളുള്ള ഒരു ക്ലിനിക്കും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ അഞ്ച് ആംമ്പുലന്‍സുകളും ഉണ്ട്. ഡോക്ടര്‍മാരുടെ സംഘത്തില്‍ ആറുപേര്‍ മലയാളികളാണ്. ഇതില്‍ നാല് വനിതാ ഡോക്ടര്‍മാരുണ്ട്. യു.പി സ്വദേശികളായ രണ്ട് ഹാജിമാര്‍ അല്‍ അന്‍സാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ട്. യു.പി സ്വദേശനികളായ രണ്ട് തീര്‍ഥാടകര്‍ ഒരു ആണ്‍കുഞ്ഞിനും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയതായും മദീന മെഡിക്കല്‍ വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. സക്കീര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. മലയാളികളായ ഹാജിമാര്‍ അധികവും ചര്‍മ്മ സംബന്ധമായ അസുഖങ്ങളുമായാണ് സിസ്‌പെന്‍സറികളെ സമീപിക്കുന്നത്. ചൂട് കാലാവസ്ഥയില്‍ നിത്യവും നാല് ലിറ്ററിലധികം വെള്ളവും ഒ.ആര്‍.എസ് ലായനികളും ഉപയോഗിക്കണമെന്നും പുറത്തേക്കിറങ്ങുമ്പോള്‍ കുട ചൂടാന്‍ ശ്രമിക്കണമെന്നും മലയാളി ഡോക്ടര്‍ നീതു ജലീല്‍ പറഞ്ഞു.

 


 

 

Latest News