റിയാദ്- ലൈലാ അഫ്‌ലാജിലെ സാമൂഹിക പ്രവര്‍ത്തകനായിരുന്ന മലപ്പുറം താനാളൂര്‍ സ്വദേശി കെ.എന്‍.പി തങ്ങള്‍ (52) ഹൃദയാഘാതം മൂലം നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. സമസ്ത ഇസ്ലാമിക് സെന്റര്‍, കെ.എം.സി.സി എന്നിവയുടെ പ്രധാന ഭാരവാഹികളിലൊരാളാണ്. 17 വര്‍ഷമായി അഫ്‌ലാജിലുണ്ട്.
ഖദീജ ബീവിയാണ് ഭാര്യ. മുഹമ്മദ് ഫവാസ് തങ്ങള്‍, അബ്ദുറഹ്മാന്‍ ഫാഹിദ് തങ്ങള്‍, ഫര്‍ഹ ബീവി, അബ്ദുള്ള ഫാസില്‍ തങ്ങള്‍ മക്കളാണ്. മയ്യിത്ത് ലൈലാ അഫ്‌ലാജില്‍ ഖബറടക്കുന്നതിന് കെ.എം.സി.സി നേതാക്കളായ മുഹമ്മദ് രാജ, അഷ്‌റഫ് പന്നൂര്‍, ഹമീദ് എല്‍.ജി, സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി തുടങ്ങിയവര്‍ രംഗത്തുണ്ട്.