ജിദ്ദ- ഈ വർഷം 1300 പേർക്ക് തന്റെ ആതിഥേയത്വത്തിൽ വിശുദ്ധ ഹജ് കർമം ചെയ്യാൻ അവസരം നൽകണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. 72 ലോക രാജ്യങ്ങളിലെ പൗരന്മാർക്കാണ് രാജാവിന്റെ അതിഥികളായി ഹജിന് അവസരം ലഭിക്കുകയെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്‌ലാമിക്, കാൾ ആന്റ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളുടെ ക്ഷേമത്തിന് സൗദി ഭരണാധികാരി നൽകുന്ന അതീവ പ്രാധാന്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്‌ലാമിക കാര്യമന്ത്രി ശൈഖ് ഡോ.അബ്ദുൽ ലത്തീഫ് ആലുശൈഖ് പറഞ്ഞു.
രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് ചെയ്യാനുള്ള സേവനം 52,747 പേരാണ് ഇക്കാലം വരെ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.