തിരുവനന്തപുരം-വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം പോയി. കാട്ടാക്കട കട്ടയ്ക്കാട് സ്വദേശിനിയായ യുവതിയാണ് രാത്രി കാമുകനൊപ്പം പോയത്.
വാഴിച്ചല്‍ സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തലേദിവസം രാത്രി പെണ്‍കുട്ടി അയച്ച സന്ദേശമാണ് ഒളിച്ചോട്ടത്തിലേക്ക് നയിച്ചത്. രാത്രിയില്‍ തന്നെ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് യുവതി കാമുകനെ അറിയിച്ചു. തുടര്‍ന്ന് രഹസ്യമായി കാമുകന്‍ എത്തി യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
യുവതി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായതോടെ വധുവിനെ കാണാനില്ലന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെയം അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു.
ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്‌റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ഇരുകൂട്ടരും സംസാരിച്ച് പിരിയുകയായിരുന്നു.