കൊച്ചി- അരൂർ പാലത്തിൽ നിന്നും വിദ്യാർത്ഥിനി കായലിൽ ചാടി. കൊച്ചി - ആലപ്പുഴ ദേശീയ പാതയിൽ അരൂർ കുമ്പളം പാലത്തിൽ നിന്നാണ് എരമല്ലൂർ സ്വദേശിനി ജിസ്ന ജോൺസണാണ് ചാടിയത്. രാവിലെ ഏഴരയോടെയാണ് സംഭവം. കായലിൽ പെൺകുട്ടിക്കായി തെരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കലൂരിലെ കൊച്ചിൻ ടെക്നിക്കൽ കോളേജ് വിദ്യാത്ഥിനിയാണ്.