റാസല്‍ഖൈമ-തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 31 പേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ റോഡില്‍ നിന്ന് തെന്നി മറിഞ്ഞായിരുന്നു അപകടമെന്ന് റാസല്‍ഖൈമ പൊലീസ് പറഞ്ഞു. ഓവര്‍ടേക്കിംഗിനിടെയാണ് അപകടം. മരിച്ചതും പരിക്കേറ്റതും ഏഷ്യക്കാരായ തൊഴിലാളികളാണ്. ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആറു പേരുടെ പരുക്ക് സാരമുള്ളതാണ്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് റൂം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദ് പറഞ്ഞു.