മലപ്പുറം- ലോറി ഡ്രൈവര്‍മാരെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ഖേദം പ്രകടിപ്പിച്ചു. മുഴുവന്‍ ലോറി ഡ്രൈര്‍മാരേയും താന്‍ ഉദ്ദേശിച്ചില്ലെന്നും വാക്കുകളില്‍ വിഷമം ഉണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോറി ഡ്രൈവര്‍മാര്‍ സെക്‌സിനു പിറകെ പോകുന്നവരാണെന്നും എയ്ഡസ് വാഹകരാണെന്നും കുറ്റപ്പെടുത്തിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ ലോറി ഡ്രൈവേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.