മലപ്പുറം- ലോറി ഡ്രൈവര്‍മാര്‍ സെക്‌സിനു പോകുന്നവരും എയ്ഡ്‌സ് വാഹകരാണെന്നുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശം വിവാദത്തില്‍. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചേര്‍ത്തു പിടിക്കുമെന്നും പുനരധിവസിപ്പിക്കുമെന്നും ഫിറോസ് അറിയിച്ച അഭിമുഖത്തിലാണ് വീടുകളില്‍നിന്ന് ഇറക്കിവിടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ലോറി ഡ്രൈവര്‍മാരും മറ്റുമാണ് സെക്‌സിനായി സമീപിക്കുന്നതെന്ന് പറഞ്ഞിരുന്നു.
ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ നടത്തിയ പ്രസ്താവന വേദനാജനകമാണ്. ഞങ്ങള്‍ക്കും കുടുംബവും കുട്ടികളുമുണ്ട്. സമൂഹത്തിനു മുന്നില്‍ തല ഉയര്‍ത്തി നടക്കണം. പ്രസ്താവന തിരുത്തുന്നില്ലെങ്കില്‍ ലോറി നിര്‍ത്തിയിട്ട് സമരം തുടങ്ങു. ഫിറോസിന്റെ പരിപാടികളില്‍ കരിങ്കൊടി കാണിക്കും- ഭാരവാഹികള്‍ പറഞ്ഞു.